മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യത്തിൻറെ ലക്ഷണമായി പലരും കണക്കാക്കുന്നത്.അതിനാൽ മെലിയാൻ വേണ്ടി മിക്കയാളുകളും വ്യായാമങ്ങൾ ചെയ്യുകയും ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.എന്നാൽ മെലിഞ്ഞിരിക്കുന്നതിനു പിന്നിലും ചില രഹസ്യങ്ങളുണ്ട്. അവയിൽ ചില രഹസ്യങ്ങളിതാ …..
1. വെള്ളം
ശരീരത്തിലെ കൊഴുപ്പ് കളയുന്നതിന് ഒരു പ്രധാന വഴിയാണ് വെള്ളം. മെലിഞ്ഞിരിക്കുന്നവർ ചുരുങ്ങിയത് ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നവരായിരിക്കും.
–
2.ജങ്ക് ഫുഡ്
–
മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും .ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്.
–
3. സിട്രസ് പഴ വർഗ്ഗങ്ങൾ
–
സിട്രസ് പഴ വർഗ്ഗങ്ങൾ ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളുന്നതിനാൽ ഇവ തടി കുറഞ്ഞിരിക്കാൻ പലരും ഉപയോഗിക്കുന്നു.
–
4.കയ്പ്പുള്ള ഭക്ഷണങ്ങൾ
–
കയ്പ്പുള്ള ഭക്ഷണങ്ങൾ മെലിയാൻ വളരെ നല്ലതാണ്. ഇവ പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കുകയും ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളുകയും ചെയ്യുന്നു.
–
5.ചിട്ടയായ ഭക്ഷണം
–
ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് മൂലം അമിത വണ്ണം ഉണ്ടാകുന്നത് തടയാവുന്നതാണ്.വിശക്കുമ്പോൾ വലിച്ചു വാരി തിന്നുന്നത് ഒഴിവാക്കുക.ഭക്ഷണം കൃത്യ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക.
–
6.നോണ്‍ വെജിറ്റേറിയൻ
–
നോണ്‍ വെജിറ്റേറിയൻ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കിയില്ലെങ്കിലും കൊഴുപ്പ് കുറഞ്ഞ മാംസം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
–
7.വ്യായാമങ്ങൾ
–
ശരീരത്തിനും മനസിനും ആരോഗ്യവും സന്തോഷവും നല്‍കുകയും അതിനൊപ്പം തടി കുറയ്ക്കുകയും ചെയ്യുന്ന ധാരാളം ഹോബികളുണ്ട്. ഡാന്‍സ്, ഏറോബിക്‌സ്, യോഗ, സെക്കിളിംഗ്, സ്വിമ്മിംഗ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലേതെങ്കിലും പരീക്ഷിയ്ക്കുന്നവരായിരിയ്ക്കും മെലിഞ്ഞ ശരീരമുള്ളവർ.ചുരുങ്ങിയ പക്ഷം നടക്കുക, കോണിപ്പടികള്‍ കയറുക എന്നിവയെങ്കിലും ചെയ്യുക.
–
8.ഉറക്കം
–
മെലിഞ്ഞിരിയ്ക്കുന്നതിന് കൃത്യമായ ഉറക്കം പ്രധാനമാണ്.ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രവര്‍ത്തനം തകരാറിലാക്കുകയും തടി വർദ്ധിപ്പിക്കുകയും ചെയ്യും.
–
9.മധുരവും ഉപ്പും
ഉപ്പും മധുരവും വറുത്തതുമെല്ലാം വളരെ കുറവു മാത്രം ഉപയോഗിയ്ക്കുക.ഇവയുടെ അളവ് കൂടുന്നത് വണ്ണം വെയ്ക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും ഇടയാക്കുന്നു.
–
10.ബ്രേക്ഫാസ്റ്റ്
–
ബ്രേക്ഫാസ്റ്റ് ശരീരത്തിന് വളരെ അത്യാവശ്യമാണ്.ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് തടി കൂട്ടാൻ ഇടയാക്കും.
–
11.കാര്‍ബോഹൈഡ്രേറ്റുകള്‍
–
മെലിഞ്ഞയാളുകൾ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലടങ്ങിയ ഭക്ഷണം അല്‍പം മാത്രമേ ഉപയോഗിക്കുകയുള്ളൂ.പകരം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവർ കൂടുതല്‍ കഴിയ്ക്കും.
Curtsy : nirbhayam.com