പനി ഒരു രോഗമാണോ
ഇല്ലാത്ത രോഗത്തിന് ചികിത്സ നല്‍കാന്‍ കഴിയുമോ? പനി ഒരു രോഗമേ അല്ല. രോഗലക്ഷണം മാത്രമാണ്. ഇക്കാര്യം എല്ലാ വൈദ്യശാസ്ത്രങ്ങളും തര്‍ക്കമാന്യേ സമ്മതിക്കുന്നു. പക്ഷെ പനിയിലൂടെ ശരീരം ഒരു സ്വയം ചികിത്സ നടത്തുകയാണെന്ന് പറഞ്ഞാല്‍ ചിലരുടെ നെറ്റി ചുളിയും. രോഗാണുക്കളോ വിഷവസ്തുക്കളോ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനെ നേരിടുന്നതിനായിട്ടാണ് പനിയുടെ രൂപത്തില്‍ ശരീരം ചൂടാക്കപ്പെടുന്നത്. ഇതുവഴി ശരീരത്തിന് രണ്ടു വിധത്തില്‍ പ്രയോജനം ലഭിക്കുന്നു. ഒന്നാമതായി ഉയര്‍ന്ന ഉഷ്മാവില്‍ രോഗാനുക്കല്‍ക്ക്കെതിരെയുള്ള ആന്റിബോഡികള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അവ അണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അടുത്തത് സൂക്ഷ്മാണൂക്കളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ശരീരോഷ്മാവ് കൂടിയ നിലയില്‍ ഇവയുടെ വളര്‍ച്ച മന്ദിഭവിക്കുന്നു. ഇത്രയും ഉപകാരിയായ പനിയെ ഒരു ഗുളിക കൊണ്ട് അടിച്ചമര്‍ത്തിയാല്‍ എന്താവും ഫലം? ശത്രുവിനെതിരെ വാളെടുക്കുന്ന പോരാളിയില്‍ നിന്ന് അയാളുടെ ആയുധം വാങ്ങി ദൂരെ കളയുന്നത് പോലെ ആയിരിക്കും.
മുമ്പ് പ്രസ്താവിച്ച രോഗാണു തുടങ്ങിയ വിഷ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ കയറിക്കൂടുമ്പോള്‍ ശരീരം അതിന്റെ പ്രതിരോധ പ്രക്രീയ തുടങ്ങുകയായി. തത്ഫലമായി ധാരാളം ആന്റി ബോടികള്‍ ഉണ്ടാവുകയും അവ അണുക്കളെ നേരിടുകയും വിഷ വസ്തുക്കളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ആന്റി ബോടികളാകാട്ടെ എല്ലാം കൂടി ഒരുമിച്ച് ഒരേ സമയത്ത് ഉണ്ടാകുന്നവയല്ല. 3 മുതല്‍ 10 ദിവസങ്ങള്‍ വരെ വേണ്ടി വരും ശരീരത്തിനാവശ്യമായ ആന്റി ബോടികള്‍ ഒരു നിശ്ചിത അളവില്‍ ഉണ്ടാകുവാന്‍. അതായത് സ്വാഭാവികമായി ശരീരം ആവശ്യപ്പെടുന്നത് പത്തു ദിവസത്തോളം ദൈര്‍ഘ്യമുള്ള ഒരു ചികിത്സാകാലമാണ്. പനിയുള്ള വ്യക്തി 6 ദിവസം ഉപവസിക്കണം എന്നു പറയുന്നതിന്റെ (ചരകസംഹിത) യുക്തിയും മറ്റൊന്നല്ല. ദാഹമുല്ലപ്പോള്‍ ചൂട് വെള്ളം കുടിക്കവുന്നതാണ്. ഏഴാം ദിവസം ദഹിക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്ത കഞ്ഞി കഴിക്കാം. ഈ ആഹാര നിയന്ത്രണത്തിനും കൃത്യമായ ശാസ്ത്രിയ അടിത്തറയുണ്ട്. പനി മൂലം ശരീര താപം ഉയരുമ്പോള്‍ പചന വ്യവസ്ഥയുടെ കാര്യ നിര്‍വഹണ ശേഷിക്ക് ആക്കം കുറയുന്നു. ആമാശയം, കുടലുകള്‍ ഇവയുടെ ചലനം, ദഹനരസങ്ങളുടെ സ്രവം എന്നിവ കുറയുകയോ നിലക്കുകയോ ചെയ്യുന്നു.
നോക്കു, ശരീരം തന്നെ ഭക്ഷണത്തെ നിഷേധിക്കുകയാണ്. വായ്‌ക്ക് കൈപ്പ്, വിശപ്പില്ലായ്മ ഇവയൊക്കെ ഇതിനുള്ള ഉപായങ്ങളും.
ആറു ദിവസം കഴിഞ്ഞിട്ടും പനി തുടരുകയാണെങ്കില്‍ ഔഷധം സേവിക്കമെന്നു വ്യവസ്ഥയുണ്ട്. ഇത് സൂക്ഷ്മാണുക്കളെ നേരിട്ട് നശിപ്പിക്കുവാന്‍ ഉദേശിച്ചുകൊണ്ടുല്ലതല്ല. ശരീരത്തിന്റെ രോഗപ്രതിരോധശക്തി ഉണര്‍ത്തുക മാത്രമേ ഇത് ചെയ്യുന്നുള്ളൂ. ലളിതമായ ചില കഷായങ്ങളേ ഇതിനു കുറിക്കാരുല്ലു.
പറോട്ട എന്നാല്‍
പൊറോട്ട എന്നാല്‍ മൈദാ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യ വസ്തു. എന്നാല്‍ മൈദയുടെ ചരിത്രം അറിയാമോ? അങ്ങ് അമേരിക്കയില്‍ ഗോതമ്പ് ഇടിച്ചു പൊടിച് വേണ്ടതെല്ലാം എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് റവയും എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് പകുതി ആട്ടക്കും പോയി ബാക്കി വരുന്നതായ ചണ്ടില്‍ അലോക്സന്‍ എന്നൊരു കെമിക്കല്‍ ചേര്‍ത്ത് അതിനു സോഫ്റ്റാക്കി ബെന്‍സോയില്‍ പെറോക്സൈഡ് എന്ന ബ്ലീച്ചിംഗ് കെമിക്കല്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന വസ്തു ആണ് മൈദാ.
മൈദായുടെ രണ്ടേരണ്ടു ഉപയോഗങ്ങള്‍:
ഒന്ന്. പൊറോട്ട ഉണ്ടാക്കാന്.
രണ്ട്: പോസ്റര്‍ ഒട്ടിക്കാന്‍.
പോസ്റര്‍ ഒട്ടിക്കുക എന്നതാണ് മൈദയുടെ യഥാര്‍ത്ഥ ഉപയോഗം എന്നറിയുക. ഇനി തിന്നാലോ! അവന്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഗോതമ്പ് മുഴുവനായി ദഹിക്കാന്‍ മൂന്നു മണിക്കൂര്‍ മതി. എന്നാല്‍ പൊറോട്ട ദഹിക്കാന്‍ പതിനാറു മണിക്കൂര്‍ വേണം. അതുവരെ നമ്മുടെ പാവം ആമാശയം പൊറോട്ടയുമായി ഗുസ്തി പിടിച്ചു തളരുന്നു. ഇനി നിങ്ങള്‍ തീരുമാനിക്കൂ പൊറോട്ട വേണോ സ്വന്തം വയറു വേണോ എന്നു!
Courtesy: Mohanan Vaidyar Traditional Medical Practitioner
To Know More Follow:
Courtesy: Mohanan Vaidyar Traditional Medical Practitioner